
മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. വൈദ്യസഹായത്തിലാണ് രണ്ടാഴ്ചയായി അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രമുഖ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി മകനാണ്. 1923 സെപ്റ്റംബര്‍ 14-ന് സിന്ധ് പ്രവിശ്യയിലെ സിക്കര്‍പൂരിലായിരുന്നു മലാനിയുടെ ജനനം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നിരവധി വിചാരണ കോടതികളിലും അദ്ദേഹം തന്‍റെ നിയമപ്രാവീണ്യം അരക്കിട്ടുറപ്പിച്ചു.

1959-ലെ നാനാവതി കേസാണ് അദ്ദേഹത്തെ രാജ്യമറിയുന്ന അഭിഭാഷകനാക്കിയത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്കു വേണ്ടിയും അഫ്‌സല്‍ ഗുരുവിന്റെന വധശിക്ഷയ്‌ക്കെതിരേയും അദ്ദേഹം വാദിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ആറ്, ഏഴ് ലോക്‌സഭകളില്‍ ബി.ജെ.പി ടിക്കറ്റില്‍ മുംബൈയില്‍നിന്നു പാര്‍ലമെന്റിളല്‍ എത്തിയ മലാനി, അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ നിയമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചു.
2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്‌നോവില്‍ വാജ്‌പേയിക്കെതിരേ മത്സരിച്ചും അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചു. അവസാന കാലത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും ബി.ജെ.പിയുടെയും വലിയ വിമര്‍ശകനായിരുന്നു മലാനി. ഇന്നത്തെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖാര്‍പൂറില്‍ 1923 സെപ്റ്റംബര്‍ 14 നായിരുന്നു ജഠ്മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജഠ്മലാനി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്.
