കാസര്‍കോട്ടെ മഞ്ചേശ്വരത്ത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോളോഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ മഞ്ചേശ്വരത്ത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോളോഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കാസര്‍കോട്: വൈരാഗ്യത്തിന്റെ പേരില്‍ സുഹൃത്തിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചേശ്വരം രാഗം കുന്നിലെ അഷ്‌റഫിന്റെയും ജുനൈദയുടെയും മകന്‍ അസാന്‍ അഹമ്മദിനെയാണ് അഷ്‌റഫിന്റെ സുഹൃത്തായ ഖലീല്‍ പെട്രോളോഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കുട്ടിയുടെ മുത്തശ്ശി സുബൈദയ്ക്കും സാരമായി പൊള്ളലേറ്റു എന്നാണ് വിവരം. അഷ്‌റഫും ഖലീലും തമ്മില്‍ മുമ്പ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാകാം കുട്ടിയെ കിടത്തിയ കിടക്കയടക്കം കത്തിക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഖലീലിനെ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

0Shares