തിരുവനന്തപുരം • രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ചില എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് ലഭിക്കുന്നത്.ഒരു ദിവസം പരമാവധി 2,000 രൂപ പിന്‍വലിക്കാം.
പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്. 19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. സോഫ്‌റ്റ്വെയര്‍ പരിഷ്‌കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്‍ക്കാലം എടിഎമ്മുകളില്‍ നിറയ്‌ക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

