രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാൻ അനുവദിക്കരുത്‌: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടുതരം  പൗരന്മാരെ  സൃഷ്ടിക്കാൻ അനുവദിക്കരുത്‌: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കുറ്റിക്കോൽ(കാസർകോട്): ഇന്ത്യയിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാൻ അനുവദിക്കരുതെന്ന് കെ.രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. നനാത്വത്തിൽ ഏകത്വം അതാണ്‌ നമ്മുടെ മുദ്രാവാക്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

മലയോര മേഖല പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം, പിൻവലിക്കുക, റദ്ദ് ചെയ്യുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പൊതുസമ്മേളനവും റാലിയും സംഘടിപ്പിച്ചത്. സലീം തങ്ങൾ അൽ ബുഖാരി ഏണിയാടി തങ്ങൾ അധ്യക്ഷനായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി.രാമചന്ദ്രൻ, പി.ദിവാകരൻ, കെ.ബലരാമൻ നമ്പ്യാർ, ബഷീർ വെള്ളിക്കോത്ത്, അജിത് കുമാർ ആസാദ്, എൻ. എ മുഹമ്മദ് കുഞ്ഞി, സി.ബാലൻ, പി.എം ലത്തീഫ്, ഇസ്മായിൽ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. സംരക്ഷണ സമിതി കോർഡിനേറ്റർ പി.എം സുബൈർ പടുപ്പ് സ്വാഗതം പറഞ്ഞു.

0Shares