രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ നീലേശ്വരത്ത്

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ നീലേശ്വരത്ത്

കാസർകോട്: നീലേശ്വരം നഗരസഭ നടത്തുന്ന രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ 24 വരെ പടിഞ്ഞാറ്റംകൊഴുവലില്‍ നടക്കും. പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലും ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമുള്ള എട്ടോളം മികച്ച ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളം സബ് ടൈറ്റില്‍ ഉണ്ടായിരിക്കും. ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി മൃണാള്‍സെന്‍ അനുസ്മരണം, ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം, മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമയില്‍ അഭിനയിച്ച നീലേശ്വരത്തേയും പരിസരപ്രദേശങ്ങളിലെയും നടന്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളുമുണ്ടാകും.

ചലച്ചിത്രോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.വി. രാധാകൃഷ്ണന്‍, കെ.വി. രാധ, കെ. തങ്കമണി എന്നിവരും കെ.വി. സജീവന്‍ മാസ്റ്റര്‍, സി.കെ. നാരായണന്‍ മാസ്റ്റര്‍, കെ.എം. നാരായണന്‍, കെ. ഉണ്ണിനായര്‍, കെ.വി. രാജീവന്‍ തുടങ്ങിയവരും സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനേയും, ജനറല്‍ കണ്‍വീനറായി കെ.വി. സജീവന്‍ മാസ്റ്ററേയും തിരഞ്ഞെടുത്തു. കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, സുജിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

0Shares