ബദിയടുക്ക: മാസ്റ്റര്‍ ഹുബ്ബൂറസൂല്‍ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് കെ.എം.സി ആശുപത്രി മംഗളൂരിന്റെ സഹകരണത്തോടെ ജനരക്ഷാ കാസര്‍കോടും, ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയും, ബദിയടുക്ക ദാറുല്‍ ഇഹ്‌സാനും, ഒലീവ് ബ്ലഡ് സെല്‍ മാവിന കട്ടയും സംയുക്തമായി മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഒരുക്കി. ക്യാപ് നിര്‍മ്മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തിലെ യുവാക്കളെ കൊള്ളരുതാത്തവരെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ ബദിയടുക്കയിലെ യുവാക്കളെക്കുറിച്ച് ഒന്നറിയണണെന്നും സഹജീവികളുടെ ജീവന്‍ നിലനിര്‍ത്താനായ് ലിറ്റര്‍ കണക്കിന് രക്തം സ്വരൂപിച്ച യുവാക്കളുടെ നന്മയെ അളന്ന് തിട്ടപ്പെടുത്താനാവില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഹമീദലി മാവിന ക്കട്ട അദ്ധ്യക്ഷനായി. ബഷീര്‍ സഖാഫി കൊല്ല്യം, കെ. എന്‍. ഇബ്രാഹിം, എന്‍.കെ. മമ്മിഞ്ഞി ഹാജി, വടകര മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ പള്ളത്തടുക്ക, മുസ്ഥഫ എന്‍.എം, ഷരീഫ് ഹാജി, ഹാരിസ് സഖാഫി കുംമ്പോഡ്, ജി.എസ്.അബ്ദുല്‍ ഖാദര്‍ സഅദി, നാസര്‍ ബായാര്‍, മുസ കാസര്‍കോട്, എം.എം.കെ പ്രശാന്ത്, മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. ഇഖ്ബാല്‍ ആലങ്കോട് സ്വാഗതവും ഇബ്രാഹിം പെര്‍വാഡ് നന്ദിയും പറഞ്ഞു.
രക്തം കൊണ്ട് മാനവീകത വിളിച്ചോതി ഒലീവ് രക്തദാന ക്യാമ്പ്