യൗവനം നിലനിർത്തും; ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധം; ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയമായ  മാതള ജ്യൂസിനെ പറ്റി കൂടുതല്‍ അറിയാം

  • Post category:news
  • Reading time:2 mins read
You are currently viewing യൗവനം നിലനിർത്തും; ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധം; ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയമായ  മാതള ജ്യൂസിനെ പറ്റി കൂടുതല്‍ അറിയാം

ബൈബിള്‍ പഴയ നിയമത്തിലെ പുറപ്പാടിന്റെ പുസ്‌തകത്തിലും ഖുറാനിലും പരാമര്‍ശിച്ചിട്ടുള്ള മാതളം പ്രാചീനകാലംമുതലേ പ്രസിദ്ധമായ ഒരു പഴവര്‍ഗമാണ്‌. കാഴ്ചയില്‍ ആരേയും കൊതിപ്പിക്കുന്ന മാതളത്തിന്റെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. , ഉറുമാന്‍പഴം എന്നിങ്ങനെ നിരവധി പേരില്‍ വിശേഷിപ്പിക്കുന്ന പോംഗ്ര നൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്. വിറ്റാമിന്‍ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണ മുള്ളതാണ്.

രക്തം കൂടാന്‍ സഹായിക്കുന്നതില്‍ മാതളം ഒന്നാമതാണ്. ആമാശയവീക്കം, ഹൃദയസംബന്ധമായ വേദനകള്‍, സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയ്ക്കും ഉത്തമ പരിഹാരമാണ് മാതളം. മാതളത്തിന്റെ അല്ലികളേക്കാള്‍ ജ്യൂസാണ് നല്ലത്. ശരിയായ രക്തചംക്രമണത്തിനും ശരീരകോശങ്ങളെ സംരക്ഷിക്കാനും മാതളം ഒരുപാട് ഗുണപ്രദമാണ്.

ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ആന്‍റി ഓക്സിഡെന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാൻ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിർത്താൻ മാതളം സ്ഥിരമായി കഴിക്കുന്നവർക്ക് സാധിക്കും. ഡി. എൻ.എ കോശങ്ങൾക്ക് പ്രായമേറുന്നത് തടഞ്ഞാണ് മാതളം യൌവനം നിലനിർത്താൻ സഹായിക്കുന്നത്.

കൃഷി

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്.

ഫെല്‍ട്ടിഗേഷന്‍ നല്‍കി ഹൈടെക്‌ രീതിയിലും മാതളം കൃഷി ചെയ്യാം. കൂടുതല്‍ അടുപ്പിച്ചു നട്ട്‌ സാന്ദ്രത കൂടിയ ഹൈടെക്‌ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഏക്കറിന്‌ 400-500 മാതളമരങ്ങള്‍ വരെ ആദായകരമായി വളര്‍ത്താം. രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ വേണം തൈകള്‍ നടാന്‍. ആദ്യഘട്ടത്തില്‍ തൈകള്‍ക്ക്‌ തുടര്‍ച്ചയായി നനച്ചുകൊടുക്കണം. നാലാം വര്‍ഷത്തോടെ മരങ്ങള്‍ കായ്‌ച്ചു തുടങ്ങും. ജലസേചനം തുടര്‍ച്ചയായി നല്‍കുമ്പോള്‍ കൊമ്പുകോതല്‍ അനിവാര്യമാണ്‌.

കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പൻറെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.

 

0Shares