നോയിഡ: യു.പി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദനാകൂറില്‍ ഒരു പബ്ലിക് യൂട്ടിലിറ്റി സെന്ററില്‍ ജോലി ചെയ്യുന്ന നോയിഡ സ്വദേശിയായ റാഹത്ത് ഖാനാണ് യോഗിക്കെതിരെ പേസ്റ്റിട്ട് കുരുക്കിലായത്. അപകീര്‍ത്തിപരമായ അടിക്കുറിപ്പോട് കൂടി യോഗിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ റാഹത്ത് ഖാന്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന ഹിന്ദു യുവ വാഹിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാല് പേരെ ഇത്തരം കേസുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് റാഹത്ത് ഖാന്റെ പിതാവ് രംഗത്തെത്തിയട്ടുണ്ട്. തങ്ങളുടെ കുടുംബം നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും മുത്തലാഖ് വിഷയത്തില്‍ മോദിയെ വാഴ്ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.