യെമനില്‍ സൗദി സഖ്യ സേനയുടെ വ്യോമാക്രമണം; 29 കുട്ടികള്‍ കൊല്ലപ്പെട്ടു,നിരവധിപേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing യെമനില്‍ സൗദി സഖ്യ സേനയുടെ വ്യോമാക്രമണം; 29 കുട്ടികള്‍ കൊല്ലപ്പെട്ടു,നിരവധിപേര്‍ക്ക് പരിക്ക്

സനാ: യെമനില്‍ സൗദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 29 കുട്ടികളുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 48 പേരില്‍ 30 പേര്‍ കുട്ടികളാണെന്നാണ് വിവരം. യെമനിലെ വടക്കന്‍ പ്രവിശ്യയായ സാദയില്‍ ദാഹ്യാനിലെ മാര്‍ക്കറ്റിലായിരുന്നു ആക്രമണം ഉണ്ടായത്. കുട്ടികള്‍ സഞ്ചരിച്ച ബസില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ എല്ലാവരും 15 വയസില്‍ താഴെയുള്ളവരാണ്. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്നും 77 പേര്‍ക്ക് പരിക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares