യൂ ട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിന് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing യൂ ട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിന് കിട്ടിയത് എട്ടിൻ്റെ പണി

ചെന്നൈ: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ്. കൃതികയെന്ന അധ്യാപികക്കാണ് മരണം സംഭവിച്ചത്. സംഉഭവുമായി ബന്ധപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ആധുനിക ചികിത്സാരീതിയില്‍ വിശ്വാസമില്ലാത്ത അധ്യാപിക യൂ ട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ചതാണ് മരണ കാരണം. പ്രസവവേദനകൊണ്ട് പുളഞ്ഞ 28 കാരിയായ അധ്യാപികയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം വീട്ടില്‍ തന്നെ പ്രസവം നടത്താന്‍ ശ്രമിക്കുകയായിരുന്നു വീട്ടുകാര്‍. അധ്യാപികയ്ക്ക് മൂന്ന് വയസായ ഒരു മകള്‍ കൂടിയുണ്ട്. ഈ കുഞ്ഞിനെ പ്രസവിച്ചതും വീട്ടില്‍ തന്നെയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവം നടന്ന സമയം യുവതിക്ക് അമിതരക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷമാണ് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രില്‍ എത്തുന്നതിനു മുന്‍പ് കൃതിക മരണത്തിന് കീഴടങ്ങിയിരുന്നു.

0Shares