യൂ ട്യൂബില്‍ കര്‍ണാടക എം.പി നളീന്‍ കുമാര്‍ കട്ടീലിനെതിരെ അപവാദ പ്രചരണം നടത്തിതായി പരാതി; ജില്ലാ പോലിസ് ചീഫിൻ്റെ നിര്‍ദേശപ്രകാരം യുവാവിനെതിരേ കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing യൂ ട്യൂബില്‍ കര്‍ണാടക എം.പി നളീന്‍ കുമാര്‍ കട്ടീലിനെതിരെ അപവാദ പ്രചരണം നടത്തിതായി പരാതി; ജില്ലാ പോലിസ് ചീഫിൻ്റെ നിര്‍ദേശപ്രകാരം യുവാവിനെതിരേ കേസെടുത്തു

കാസര്‍കോട്: മംഗളൂരു എം.പിയും ബി.ജെ.പി നേതാവുമായ നളീന്‍ കുമാര്‍ കട്ടീലിനെതിരെ യുട്യൂബില്‍ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ബി.ജെ.പി മീഡിയ സെല്‍ കണ്‍വീനര്‍ പി.ആര്‍ സുനിലിന്റെ പരാതിയില്‍ ഖാദര്‍ കരിപ്പൊടി എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഐ.പി.സി 500, 153, കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്. ആക്ട് 67-ാം വകുപ്പുകൂടിയുണ്ടെങ്കില്‍ മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.നവംബര്‍ എട്ടിനും ഒമ്പതിനും ഇടയിലുള്ള സമയത്താണ് യൂട്യൂബിലൂടെ വ്യാജപ്രചരണം നടത്തിയതെന്നാണ് കേസ്. സംഘ്പരിവാറിനും കട്ടീലിനുമെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന രീതിയില്‍ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പി.ആര്‍ സുനില്‍ കാസര്‍കോട് ജില്ലാ പോലിസ് ചീഫിന് ഒരാഴ്ച മുമ്പ് പരാതിയിലായിരുന്നു നടപടി. ഇതേ തുടര്‍ന്ന് ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ പോലിസ് കേസെടുക്കുകയായിരുന്നു.

0Shares