യൂത്ത് ലീഗ് ദിനം; ഭാഷാ സമര പോരാളികളെ അനുസ്മരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing യൂത്ത് ലീഗ് ദിനം; ഭാഷാ സമര പോരാളികളെ അനുസ്മരിച്ചു

നാരമ്പാടി :മുസ്‌ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് നാരമ്പാടിയിൽ ഭാഷാ സമര പോരാളികളെ അനുസ്മരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ബഷീർ പാറത്തോട് പതാക ഉയർത്തി, തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ തെക്കേക്കര സ്വാഗതം ആശംസിച്ചു.

എം. എസ്. എഫ്. ചെങ്കള പഞ്ചായത്ത്‌ ആക്റ്റിംഗ് പ്രസിഡന്റ്‌ ശിഹാബ് പുണ്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അബ്ദുൽ കാദർ ഹാജി, മുഹമ്മദ് മദനി, ശറഫുദ്ദീൻ പുണ്ടൂർ, അബൂബക്കർ പുത്തൂർ, അബ്ദുല്ല പണിയ, ഉമ്മർ പാറത്തോട്, നൗഫൽ പുണ്ടൂർ, അബ്ദുൽ റഹ്മാൻ ഗുഡ്ഡമനെ തുടങ്ങിയവർ സംബന്ധിച്ചു.

0Shares