യു.എ.പി.എ: മു​ഖ്യ​മ​ന്ത്രിയുടെ അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച്​ കേ​ര​ള നേ​താ​ക്കളോട് ചോദിക്കണം; അ​ല​നും താ​ഹ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ യെ​ച്ചൂ​രി

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.പി.എ: മു​ഖ്യ​മ​ന്ത്രിയുടെ  അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച്​ കേ​ര​ള നേ​താ​ക്കളോട് ചോദിക്കണം; അ​ല​നും താ​ഹ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ യെ​ച്ചൂ​രി

മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​ല​നും താ​ഹ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​രു​വ​രും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്‍റെ അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച്​ കേ​ര​ള നേ​താ​ക്കളോ​ടാ​ണ്​ ചോ​ദിക്കേ​ണ്ട​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. എ.​കെ.​ജി ഭ​വ​നി​ൽ കേ​ര​ള​ത്തി​ലെ വി​വാ​ദ മാ​വോ​വാ​ദി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു യെ​ച്ചൂ​രി.

അ​ല​നും താ​ഹ​യും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം ത​ള്ളി പ​ഴ​യ നി​ല​പാ​ടി​ലു​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ​താ​നെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.അ​ല​നും താ​ഹ​യും മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച്ച ​ പ​റ​ഞ്ഞ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ നി​യ​മ​സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​ല്ല​ല്ലോ എ​ന്ന്​ യെ​ച്ചൂ​രി ഓര്‍മി​പ്പി​ച്ചു.

കേ​ര​ള പോ​ലീ​സ്​ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും അ​തു പക്ഷേ , പാ​ർ​ട്ടി നി​ല​പാ​ടി​ന്​ അ​നു​സൃ​ത​മ​ല്ല എ​ന്നു​മാ​ണ്​ യെ​ച്ചൂ​രി ന​ൽ​കു​ന്ന സൂ​ച​ന.അ​ല​നും താ​ഹ​ക്കു​മെ​തി​രാ​യ പോ​ലീ​സ്​ കേ​സി​ൽ കോ​ട​തി തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​തെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ലും യെ​ച്ചൂ​രി​ക്ക്​ വി​യോ​ജി​പ്പു​ണ്ട്.​ കേ​സും വി​ചാ​ര​ണ​യും പൂ​ർ​ത്തി​യാ​കാ​ത്ത വി​ഷ​യ​ത്തി​ൽ കീ​ഴ്​​കോ​ട​തി ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ ​ഹൈ​കോ​ട​തി വി​മ​ർ​ശി​ച്ച​ത്​ ത​​ന്‍റെ നി​ല​പാ​ടി​​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ യെ​ച്ചൂ​രി വി​ല​യി​രു​ത്തു​ന്ന​ത്.

അ​ല​​ന്‍റെ​യും താ​ഹ​യു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തു​ന്ന​തി​നു​ മ​തി​യാ​യ തെ​ളി​വു​ണ്ടെ​ന്ന്​ കീ​ഴ്​​കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യും ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ​​ കീ​ഴ്​​കോ​ട​തി കേ​സി​​ന്‍റെ മെ​റി​റ്റി​ലേ​ക്ക് ക​ട​ന്ന​ത്​ തെ​റ്റാ​യെ​ന്ന്​ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.

 

0Shares