യു. എ. പി. എ ഇല്ല, രാജ്യദ്രോഹം ഇല്ല, നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക്​ ഒന്നുമില്ലാതെ ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ കള്ളനോട്ട്​ കേസില്‍​ അന്വേഷണം അവസാനിപ്പിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing യു. എ. പി. എ ഇല്ല, രാജ്യദ്രോഹം ഇല്ല, നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക്​ ഒന്നുമില്ലാതെ ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ കള്ളനോട്ട്​ കേസില്‍​ അന്വേഷണം അവസാനിപ്പിക്കുന്നു

കൊടുങ്ങല്ലൂർ: യു. എ. പി. എയോ രാജ്യദ്രോഹമോ ചുമത്താതെ നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എന്ന കേസിൽ മാത്രം ചുരുക്കി, ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ ക​ള്ള​നോ​ട്ട്​ കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച്​ അ​വ​സാ​നി​പ്പി​ക്കു​ന്നു. അ​റ​സ്​​റ്റി​ലാ​യ ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​രു​ത്തി ഏ​രാ​ശ്ശേ​രി രാ​ജീ​വ്,​ സ​ഹോ​ദ​ര​ന്‍ രാ​ഗേ​ഷ്​, ഇ​വ​രു​ടെ പി​താ​വ്​ ഹ​ര്‍​ഷ​ന്‍, സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചാം​പ​രു​ത്തി പൂ​വ​ത്തും​ക​ട​വി​ല്‍ ന​വീ​ന്‍, രാ​ജീ​വി​നെ തൃ​ശൂ​രി​ല്‍​ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച അ​ല​ക്​​സ്​ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിന് അപ്പുറത്തേക്ക് കേസിൽ അന്വേഷണങ്ങൾ ഉണ്ടായില്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ര​ണ-​ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളും അന്വേഷണ പ​രി​ധി​യി​ൽ ക​ട​ന്നു​വ​ന്നി​ല്ല. നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക്​ കേ​സി​ന്​ വ്യാ​പ്​​തി​യി​ല്ലെ​ന്നും അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക്​ പു​റ​മെ​ ആ​രും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ്​ ​കേ​സ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

0Shares