യു.എ.ഇ ക്ക് വേണ്ടി ടാലന്റ് ഫാഷന്‍ഷോയില്‍ മല്‍സരിക്കുന്നത് കാഞ്ഞങ്ങാട്ടെ ബാലിക

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇ ക്ക് വേണ്ടി ടാലന്റ് ഫാഷന്‍ഷോയില്‍ മല്‍സരിക്കുന്നത് കാഞ്ഞങ്ങാട്ടെ ബാലിക

കാസര്‍കോട്: കേരളത്തിലെ ടാലന്റ് ഫാഷന്‍ ഷോയില്‍ യു.എ.ഇ.ക്ക് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുന്നത് ദുബായിലെ മലയാളി ബാലിക. കാഞ്ഞങ്ങാട് സ്വദേശി രതീഷന്‍-വിജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സംരീന്‍ ആണ് താരം. ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ 2017-ന്റെ, സെപ്റ്റംബര്‍ 16-ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലിലാണ് കുട്ടി പങ്കെടുക്കുക. 10 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് പത്തുവയസ്സുകാരിയായ സംരീന്‍ യു.എ.ഇ.യെ പ്രതിനിധീകരിക്കുന്നത്. ദുബായില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ഒട്ടേറെ കുട്ടികളില്‍നിന്നാണ് സംരീന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ദുബായ് ജെംസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് സംരീന്‍. അമ്മ വിജയലക്ഷ്മി അടുത്തിടേ കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ ഫാഷന്‍ ഷോയില്‍ കിരീടം ചൂടിയിരുന്നു. സഹോദരന്‍ ആദിത്യ രതീഷന്‍ മംഗളൂരുവില്‍ വിദ്യാര്‍ഥിയാണ്.

 

0Shares