യു.എ.ഇയില്‍ വ്യാപകമായ മഴ.

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇയില്‍ വ്യാപകമായ മഴ.

ദുബായ്: യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. വ്യാഴാഴ്ച രാത്രി അബൂദാബി മുതല്‍ ഫുജൈറ വരെ ഏതാണ്ട് എല്ലാ എമിറേറ്റുകളിലും കനത്ത മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപം കൊണ്ടു.

വാരാന്ത്യ അവധി ദിവസമായതിനാല്‍ മഴ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. ഇനിയുള്ള മൂന്നുദിവസവും ആകാശം മേഘാവൃതമായിരിക്കും. ശക്തമായ കാറ്റും കോളും ഉള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

0Shares