യുവ നടന്‍ പൃഥ്വിരാജിന് മുന്നില്‍ അനുസരണയോടെ മോഹന്‍ലാല്‍; അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതിന് ശേഷം താര രാജാവിന് ഇതെന്തുപറ്റി..?

  • Post category:news
  • Reading time:1 min read
You are currently viewing യുവ നടന്‍ പൃഥ്വിരാജിന് മുന്നില്‍ അനുസരണയോടെ മോഹന്‍ലാല്‍; അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതിന് ശേഷം താര രാജാവിന് ഇതെന്തുപറ്റി..?

കൊച്ചി: മലയാളത്തിൻ്റെ മഹാ നടനായ മോഹന്‍ലാല്‍ ഇപ്പോള്‍ താര സംഘടനയായ അമ്മയുടെ അമരക്കാരനാണ്. മാത്രവുമല്ല സംഘടനക്കകത്തുള്ള നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണേണ്ട ചുമതലയും അദ്ദേഹത്തിനാണ്. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവവികാസങ്ങളും വനിതകളിലുണ്ടായ വിയോജിപ്പും മോഹന്‍ലാലിന്റെ തീരുമാനത്തെ നിര്‍ണായകമാകും. അമ്മയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്നതോടെ ചുമതലകള്‍ ഏറെ പേറേണ്ടിവന്ന നടന്‍. ഇപ്പോഴിതാ യുവ നടന്‍ പൃഥ്വിരാജിൻ്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത് കഴിയുന്നു. അനുസരണയോടെ ഒരുനടനായി അതും മഹാ നടനെന്ന അംഗീകാരത്തിന് നടുവില്‍ നിന്നുകൊണ്ട്.പൃഥ്വിരാജ് ആണെങ്കില്‍ ദിലീപ് വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയ നടന്‍. തൻ്റെ നിലപാട് വ്യക്തമാക്കി അമ്മക്കെതിരെ ശബ്ദമുയരുത്തിയ നടന്‍. അത്‌കൊണ്ടാണ് ഇപ്പോള്‍ മോഹന്‍ലാല്‍ പൃഥ്വിരാജ് വിഷയം ഒരു വര്‍ത്തയാകുന്നതും. സിനിമാ ജീവിതം ഇങ്ങനെയാണ്, ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. നടനെന്നനിലയില്‍ അതിനൊത്ത ജീവിതവും കാലത്തിനൊത്തമാറ്റവും
എല്ലാവരിലും ഉണ്ടാക്കും. സിനിമാലോകം അതിൻ്റെ ഒരു ഭാഗം മാത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മോഹന്‍ലാല്‍ പൃഥിരാജിനെ അനുസരിക്കുന്നു. പറഞ്ഞത് ചെയ്യുന്നു. പൃഥ്വിരാജിന്റെ തൃപ്തിക്കായി സമയം ചെലവഴിക്കുന്നു. എല്ലാം തന്റെ പുതിയ സിനിമക്കുവേണ്ടിയാണെന്ന് മാത്രം.നിർമ്മാണ രംഗത്ത് സാനിധ്യം തെളിയിച്ച പൃഥ്വിരാജ് ലൂസിഫര്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കും ചുവടുവെക്കുകയാണ്. ഈ സിനിമയില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ പൃഥ്വിരാജിന് മുന്നില്‍ ഒരു നടനായി മാത്രം നില്‍കുന്നു. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

0Shares