യുവാവിന് നേരെ വെടിയുതിര്‍ത്ത് ഗള്‍ഫിലേക്ക് മുങ്ങിയ കോലാച്ചി നാസര്‍ അറസ്റ്റിലായി

  • Post category:news
  • Reading time:1 min read
You are currently viewing യുവാവിന് നേരെ വെടിയുതിര്‍ത്ത് ഗള്‍ഫിലേക്ക് മുങ്ങിയ കോലാച്ചി നാസര്‍ അറസ്റ്റിലായി

ഉദുമ(കാസര്‍കോട്): പാലക്കുന്ന് കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത് ഗള്‍ഫിലേക്ക് കടന്ന കോട്ടിക്കുളം കോടി റോഡ് കപ്പണക്കാലിലെ കോലാച്ചി നാസര്‍ എന്ന അബ്ദുള്‍ നാസറിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ ഗള്‍ഫില്‍ നിന്നും നാസര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് നാസറിനെ തിങ്കളാഴ്ച രാവിലെ ബേക്കല്‍ എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പ്രതിയെ തിങ്കളാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ജൂണ്‍ 24ന് രാത്രി 10.30 മണിക്കാണ് വെടിവപ്പു നടന്നത്. പാലക്കുന്ന് മൂകാംബിക ജ്വല്ലറിക്ക് സമീപത്ത് വച്ച് പാലക്കുന്നിലെ മുഹമ്മദിന്റെ മകന്‍ ഷിബിന്‍ ഫയാസ് (20)നെ തോക്ക് ഉപയോഗിച്ച് വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ദുബൈയിലേക്ക് കടന്നിരുന്നു നാസര്‍. വധശ്രമത്തിനും ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനും നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.

0Shares