യുവാവിനെ കൊല്ലാനെത്തിയ അക്രമി സംഘം വീട്ടില്‍ കണ്ടത് പിതാവിനെ; ഞായറാഴ്ച അര്‍ധരാത്രി ഇരിങ്ങാലക്കുടയില്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing യുവാവിനെ കൊല്ലാനെത്തിയ അക്രമി സംഘം വീട്ടില്‍ കണ്ടത് പിതാവിനെ; ഞായറാഴ്ച അര്‍ധരാത്രി ഇരിങ്ങാലക്കുടയില്‍ സംഭവിച്ചത്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയന്‍ (56) ആണ് കൊല്ലപ്പെട്ടത്. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വിജയന്റെ മകനെ തെരഞ്ഞെത്തിയ ഗുണ്ടകള്‍ വാക്കു തര്‍ക്കത്തിനിടേ തടയാനെത്തിയ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിജയന്‍ മരിച്ചു. വിജയന്റെ ഭാര്യ അംബികയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ഇരിങ്ങാലക്കുടയില്‍ വച്ച് മകന്‍ വിനുവുമായി ഗുണ്ടകള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗുണ്ടകള്‍ വീടാക്രമിച്ചത്. അര്‍ദ്ധരാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

0Shares