യുവതിയെ ബലാത്സംഗം ചെയ്തു; യു.പിയിൽ പോലീസുകാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയെ ബലാത്സംഗം ചെയ്തു; യു.പിയിൽ പോലീസുകാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ്

യു.പിയിലെ ബറേലി ജില്ലയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു പോലീസുകാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിൽ കോടതിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച രാത്രി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

കതായ് മിൽ പോലീസ് ഔട്ട്‌പോസ്റ്റ് ചുമതലയുള്ള അരുൺ കുമാറിനും മറ്റ് രണ്ട് പേർക്കെതിരെയും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 21 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പീയൂഷ് സിദ്ധാർത്ഥ് തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 21 ന് മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും യുവതി ആരോപിച്ചു.

0Shares