യാത്രപോകാന്‍ ഭാര്യയോട് ഒരുങ്ങാന്‍ പറഞ്ഞു; വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല; ബദിയടുക്കയിലെ യുവാവ് പോയതെവിടെ?

  • Post category:news
  • Reading time:1 min read
You are currently viewing യാത്രപോകാന്‍ ഭാര്യയോട് ഒരുങ്ങാന്‍ പറഞ്ഞു; വൈകുന്നേരമായിട്ടും  വീട്ടിലെത്തിയില്ല; ബദിയടുക്കയിലെ യുവാവ് പോയതെവിടെ?

ബദിയഡുക്ക: ഈമാസം 24നു ഗള്‍ഫിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടേ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൗവ്വാര്‍, തലബയലുവിലെ ചന്ദ്രന്റെ മകന്‍ സഞ്ചയ്(40)യെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ കാസര്‍കോട്ടേക്കു പോകുന്നുവെന്നു കാര്യം അറിയിച്ച് വീട്ടില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. ഉച്ചയ്ക്ക് ഭാര്യയെ ഫോണില്‍ വിളിച്ച് യാത്രപോകാന്‍ ഒരുങ്ങി നില്‍ക്കാനും നിര്‍ദേശിച്ചിരുന്നു. ഭാര്യാ സഹോദരിയുടെ വീട്ടിലേക്കു പോകുന്ന കാര്യമാണ് വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ വൈകുന്നേരമായിട്ടും സഞ്ചയ് വീട്ടിലേയ്ക്കു വരികയോ, ഫോണ്‍ വിളിക്കുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന് ആശങ്കയിലായ വീട്ടുകാര്‍ വൈകുന്നേരം ഫോണ്‍ ചെയ്തുവെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രാത്രി ഭാര്യാ സഹോദരന്‍ ദിനേശന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നില്‍കി. നാട്ടില്‍ ടൈല്‍സ് പണി ചെയ്തു വരികയായിരുന്നു സഞ്ചയ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0Shares