
ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു.ചൊവ്വാഴ്ച പുലർച്ചെ തൃശൂർ ആമ്പല്ലൂർ ദിവാൻ ജി മൂലയിൽ ആണ് സംഭവം. കരുവാപ്പട്ടി സ്വദേശി രാജേഷ് ആണ് ആക്രമണത്തിനിരയായത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുലര്‍ച്ചെ പുതുക്കാട്ടേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമിച്ചതെന്ന് ഡ്രൈവറായ രാജേഷ് പറഞ്ഞു.

അക്രമികൾ രാജേഷിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ടു. തുടർന്ന് കാർ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.പിന്നീട് പുതുക്കാട് പോലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍വെച്ച് പോലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിച്ച് വരികയാണ് പോലീസ് അറിയിച്ചു. രണ്ടു പേരാണ് കാറില്‍ കയറിയതെന്ന് രാജേഷ് പറഞ്ഞു.
