കാസര്‍കോട്: യാത്രക്കാര്‍ നോക്കി നില്‍ക്കേ സ്ത്രീ ട്രെയിന്‍ തട്ടിമരിച്ചു. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂറോളം കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തയിട്ടു.
ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. മരുന്നു വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നതിനിടേയാണ് അപകടം. ബേക്കല്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരവനടുക്കത്താണ് മത്സ്യവില്‍പന നടത്തിയിരുന്നത്. മക്കള്‍: പ്രേമ, ശോഭ, ഓമന, പ്രസന്ന, സുജാത, അശോകന്‍, സുനില്‍, സുനിത. മരുമക്കള്‍: സവിത, ഭാസ്‌കരന്‍, ജയന്‍, വത്സലന്‍, ചന്ദ്രന്‍, ജയരാജന്‍. സഹോദരങ്ങള്‍: സോമന്‍, പരേതനായ ദാസന്‍.