മർച്ചൻറ്സ് വനിതാ വിംഗിന്‍റെ കിഡ്സ് സമ്മർ ക്യാമ്പ് സീസൺ 2 ഏപ്രിൽ 17 ന് ആരംഭിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing മർച്ചൻറ്സ് വനിതാ വിംഗിന്‍റെ കിഡ്സ് സമ്മർ ക്യാമ്പ് സീസൺ 2 ഏപ്രിൽ 17 ന് ആരംഭിക്കും

കാസർകോട്: വിനോദവും വിജ്ഞാനവും കുട്ടികൾക്ക് പകർന്ന് നൽകുന്നതിനും വേനലവധി ആഘോഷമാക്കുന്നതിനും വേണ്ടി കാസർകോട് മർച്ചൻറ്സ് വനിതാ വിംഗിന്‍റെ ആഭിമുഖ്യത്തിൽ ഫൺ അറ്റാക്ക് 2019 എന്ന പേരിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന കിഡ്സ് സമ്മർ ക്യാമ്പ് സീസൺ 2 ഏപ്രിൽ 17 മുതൽ 30 വരെ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള വ്യാപാര ഭവനിൽ നടത്തുന്നതാണ്.

5 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന അഭിരുചി തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുന്നതിന് വിവിധ തരം ട്രെയിനിങ്ങുകൾ ക്യാമ്പിൽ കുട്ടികൾക്ക് നൽകുന്നതാണ്. താൽപര്യമുള്ള രക്ഷിതാക്കൾ വ്യാപാര ഭവനുമായി ബന്ധപ്പെടണമെന്ന് വനിതാ വിംഗ് ഭാരവാഹികൾ അറിയിച്ചു. ഫോൺ.04994 – 22 1175, 8281962175

0Shares