മോഹന്‍ലാലിൻ്റെ വാദങ്ങള്‍ തള്ളി ദിലീപ് രംഗത്തെത്തി;’അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജി’ എന്ന് നടന്‍

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ലാലിൻ്റെ വാദങ്ങള്‍ തള്ളി ദിലീപ് രംഗത്തെത്തി;’അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജി’ എന്ന് നടന്‍

കൊച്ചി: മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി ദിലീപ്. താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്തെത്തിയതോടെ മലയാള സിനിമാലോകത്തെ നടന്മാര്‍ തമ്മിലുള്ള പോര് പുറത്തുവരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയതെന്ന് ദിലീപ് പറയുന്നു. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്. പുറത്താക്കലല്ല’ എന്ന് ദിലീപ് വ്യക്തമാക്കി. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ പേരില്‍ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അമ്മ സംഘടനയെ ഇല്ലാതാക്കാന്‍ ശ്രമം ഉണ്ടായെന്നും ദിലീപ് അഭിപ്രായപ്പെട്ടു. അതേസമയം ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങിയെന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയെന്ന് എഴുതിക്കോളാനും ലാല്‍ പറഞ്ഞിരുന്നു.ദിലീപിൻ്റെ രാജികത്ത്

”അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്,
അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താക്കലല്ല.

0Shares