കൊച്ചി: ഇനി സിനിമയിലേക്കില്ലെന്ന് വാശി പിടിച്ച മോഹന്‍ലാലിന്റെ അപരനായി അഭിനയിച്ച മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക്. വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. 1990 ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അപരനായി അഭിനയിച്ചത്. തമിഴ് സിനിമ നിര്‍മാതാവിന്റെ വേഷമാണ് മദന്‍ലാലിന് സിനിമയില്‍. മോഹന്‍ലാലിന്റെ അപരനായി വന്ന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മദന്‍ലാല്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സിനിമയിലെത്തുന്നത്. സിനിമാ മോഹവുമായി ഇന്‍ഡസ്ട്രിയിലെത്തിയ ചെറുപ്പക്കാരന് ശ്രദ്ധിക്കപ്പെടാനുള്ള വ്യത്യസ്തപ്രമേയം തേടിയാണ് സൂപ്പര്‍താരത്തിന്റെ സാദൃശ്യമുള്ള ആളിനെ നായകനാക്കുക എന്ന ആശയത്തില്‍ സംവിധായകനെത്തുന്നത്.
കുട്ടനാട്ടുകാരനായ വിനയന് നാടകങ്ങളില്‍ അഭിനയിക്കുന്ന കാവാലത്തെ ശശികുമാറിനെ പരിചയമുണ്ടായിരുന്നതും സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ അണിയറ രഹസ്യങ്ങളിലൊന്നാണ്. ആകാവാലം ശശികുമാറാണ് പിന്നീട് മദന്‍ലാലാകുന്നത്. കലാഭവന്‍ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ആണ് പുതിയ സിനിമയുടെ കഥാപാശ്ചാത്തലമെന്ന് വിനയന്‍ പറയുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിക്കുള്ള സമര്‍പ്പണം കൂടിയാണ് ചിത്രം. വിനയന്റെ സൂപ്പര്‍സ്റ്റാറിന് പുറമെ 1993ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകനിലും മദന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു; മടങ്ങിവരവ് ആദ്യപടം സംവിധാനം ചെയ്ത വിനയന്‍ ചിത്രത്തിലൂടെ