മോസ്‌കോ: മോസ്‌കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോസ്‌കോയില്‍ നിന്നും ഒഡിന്റ്‌സോവോയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിനുകളുടെയും നാലു ബോഗികള്‍ പാളം തെറ്റി. അപകടസമയത്ത് ഇരു ട്രെയിനുകളിലുമായി 445 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചേക്കാം. ട്രാക്കിന് കുറുകെ വന്ന ആളെ രക്ഷപ്പെടുത്താനായി അനിയന്ത്രിതമായി ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
https://www.youtube.com/watch?v=wYNr5LhXAJo