
കാസർക്കോട്: മോദി സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പറ്റിയ തെറ്റാണെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എ ഐ വൈ എഫ് കാസർക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾ ആ തെറ്റ് തിരിച്ചറിഞ്ഞതിന്റെ നേർകാഴ്ചയാണ് പൗരത്വ ബില്ലിനെതിരെ ജാതി മത ഭേദമന്യേ രാജ്യത്തെ തെരുവിൽ ജനങ്ങൾ സമരത്തിനിറങ്ങിയത്. സമരം ചെയ്യുന്നവരെ രാജ്യ ദ്രോഹികളാക്കുകയും തുറുങ്കിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭണങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ വൈ എഫ് ജില്ലാ പ്രസിഡൻറ് ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം, ജില്ലാ വൈസ് പ്രസിഡൻറ് മാരായ അജിത്ത് എം.സി, ധനീഷ് ബിരിക്കുളം, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി രാകേഷ് രാവണീശ്വരം എന്നിവർ സംസാരിച്ചു.
പ്രകാശൻ പള്ളിക്കാപ്പിൽ, സുനിൽ കുമാർ കാസറഗോഡ്, ഹരീഷ് കെ.ആർ, യദുകൃഷ്ണൻ കുറ്റിക്കോൽ, പ്രദീഷ് ടി.കെ, ശ്രീജേഷ് മാണിയാട്ട്, സുധീഷ് കുറ്റിക്കോൽ, പ്രദീപ് കുമാർ കാട്ടിപ്പൊയിൽ, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.
