കണ്ണൂര്‍: റഫാല്‍ അഴിമതി സംഭവത്തില്‍ കള്ളന്‍ മോദി രാജിവെക്കണമെന്നാവശ്യപെട്ട് മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷനായി.
ഡോ.കെ.വി ഫിലോമിന, തങ്കമ്മ വേലായുധന്‍, സി.ടി. ഗിരിജ, തുടങ്ങിയവര്‍ പ്രസംഗിച്ചു. വത്സല.പി, ശ്യാമള.ഇ.പി, കെ.പി വസന്ത, ശ്യാമള പാറക്കണ്ടി, ചന്ദ്രിക സതീഷ്, സജിമ മഹേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
