മോദി തന്നെക്കാള്‍ മികച്ച നടന്‍; തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ മോദിയ്ക്ക് നല്‍കാമെന്ന് നടന്‍ പ്രകാശ് രാജ്

  • Post category:news
  • Reading time:1 min read
You are currently viewing മോദി തന്നെക്കാള്‍ മികച്ച നടന്‍; തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ മോദിയ്ക്ക് നല്‍കാമെന്ന് നടന്‍ പ്രകാശ് രാജ്

ബാംഗ്ലൂര്‍: താനൊരു അഭിനേതാവാണ്. തന്നേക്കാള്‍ മികച്ച നടനാണ് മോദിയെന്നും അതിനാല്‍ ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് നല്‍കാമെന്നുംനടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷ് വധത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിയെ പരിഹാസത്തില്‍ പൊതിഞ്ഞായിരുന്നു പ്രകാശ് രാജ് സംസാരിച്ചത്. ബംഗളൂരുവില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ഗൗരി ഘാതകരെ ഇതുവരെ പിടി കൂടാനായില്ല. ഘാതകരെ കാണാനാവുന്നില്ലെങ്കിലും ദുര്‍ഗന്ധം പരത്തുന്നവരെ കാണാം. അവരെ മോദിയും ഫോളോ ചെയ്യുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

0Shares