കണ്ണൂര്‍: രണ്ടര വര്‍ഷം പൂര്‍ത്തീകരിച്ച ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ച് എ.പി അബ്ദുള്ളക്കുട്ടി പറയുന്ന കാര്യങ്ങള്‍ ഗൗരവമുള്ളത് തന്നെയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2013ല്‍ അധികാരത്തില്‍ ഏറിയ ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിലെ ഗുണദോഷങ്ങളെക്കുറിച്ചും അതിലുപരി നെഹ്‌റു കുടുംബത്തിനെതിരെ ബി.ജെ.പി നടത്തുന്ന ആരോപണങ്ങള്‍ പാടില്ലാത്തതാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറയുന്നു. ബി.ജെ.പിക്ക് നെഹ്‌റു കുടുംബത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശം എന്ന് ചോദിക്കുന്ന അബ്ദുള്ളക്കുട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ്സ് ചെയ്ത പ്രവൃത്തിയെ താഴ്ത്തി കാട്ടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചതില്‍ വലിയ പങ്ക് നെഹ്‌റു കുടുംബത്തിനുണ്ട്, അത് നാം മറക്കരുത്. ഇന്ത്യയെ ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ അവര്‍ കാണിച്ച ഗുണപരമായ കാര്യങ്ങളാണ് ഇന്ത്യയെ വാണിജ്യപരമായും കാര്‍ഷികപരമായും മറ്റു പുരോഗതിയിലേക്ക് എത്തിച്ചത്. ഇന്ത്യയിലെ കാര്‍ഷിക രംഗത്തെ വികസനങ്ങള്‍ക്കായി രാജ്യത്തുടനീളം 3000ത്തില്‍ അധികം അണക്കെട്ടുകള്‍ സ്ഥാപിക്കാനായത് കോണ്‍ഗ്രസ്സിന്റെ നേട്ടം തന്നെയാണെന്നും ഇതില്‍ ബി.ജെ.പിക്ക് എന്ത് പങ്കാണ് ഉള്ളത് എന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സും എടുത്ത തീരുമാനത്തിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടായത്. മോദി ഇന്ന് അവകാശപ്പെടുന്ന ക്യാഷ്‌ലെസ്സ് സംവിധാനത്തിന് മന്‍മോഹന്‍ സിങ് അന്നേ തുടക്കം കുറിച്ചതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് കഴിഞ്ഞ ഭരണകാല ചരിത്രങ്ങളെക്കുറിച്ച് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് കണ്ടിരിക്കുന്നത്. വാട്‌സാപ്പ് വഴിയും മറ്റുമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്.
(വീഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കാണാം)
https://youtu.be/LsrO_ZzZyqw