മോദിയുടെ പ്രസംഗം സര്‍വകലാശാലകളിലും കോളേജിലും തത്സമയം പ്രദര്‍ശിപ്പിക്കണമെന്ന യു. ജി. സി നിര്‍ദ്ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ പ്രസംഗം സര്‍വകലാശാലകളിലും കോളേജിലും തത്സമയം പ്രദര്‍ശിപ്പിക്കണമെന്ന യു. ജി. സി നിര്‍ദ്ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു

ബംഗാള്‍: ചിക്കാഗോയിലെ ലോക പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പ്രഭാഷണം നടത്തിയതിന്റെ 125ാം വാര്‍ഷികത്തിനോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തത്സമയം സര്‍വകലാശാലകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു. ത്തരം നടപടികള്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സര്‍ക്കാരിന് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല, അദ്ദേഹം പറയുന്നു.

ഇതിനുമുന്‍പ്, സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുള്ള ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്നേഹം ജനിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നായിരുന്നു കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യസ്നേഹം ബിജെപി തങ്ങളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് മമത ബാനര്‍ജി സര്‍ക്കാര്‍ അന്ന്കൈക്കൊണ്ടത്.

0Shares