മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച നടിക്കെതിരെ കേസ്‌

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച നടിക്കെതിരെ കേസ്‌

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച്  ജയ്പൂരിലെ കംഗ്രോലി പോലീസാണ നടിക്കെതിരെ കേസെടുത്തത്.

rakki-savanth-photo-pm-1

rakki-sawanth-2

രാജാസമന്ധ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രജീത് തിവാരിയാണ് നടിക്കെതിരെ പരാതി നല്‍കിയത്. രാഖി സാവന്ത് മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആഗസ്റ്റില്‍ നടത്തിയ അമേരിക്കന്‍ യാത്രക്കിടെയാണ് മോദിയുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച് പൊതുവേദികളില്‍ രാഖി സാവന്ത് പ്രത്യക്ഷപ്പെട്ടത്.

rakhi-sewanth-amrica

0Shares