
ന്യൂഡല്‍ഹി: പി.എം നരേന്ദ്രമോഡി എന്ന നരേന്ദ്രമോഡിയുടെ ജീവചരിത്ര ചിത്രത്തിന്‍റെ ട്രയ്‌ലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സംഘപരിവാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്.
“ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോഡിയുടെ ട്രെയ്‌ലര്‍ കാണിക്കുന്നില്ല. സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്‌സലുകളുടെ അതുപോലെതന്നെ നെഹ്‌റുവിന്‍റെറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു” എന്നുപറഞ്ഞാണ് സിദ്ധാര്‍ത്ഥിന്‍റെ ട്രോൾ.

ബി.ജെ.പിക്ക് സംഭവിക്കുന്ന ഏത് പിഴവിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോഡിയുടെ പതിവ് രീതിയേയും സിദ്ധാര്‍ത്ഥ് ട്രോളുന്നുണ്ട്. ഇതിന് മുന്‍പും സിദ്ധാര്‍ത്ഥ് കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, സിദ്ധാര്‍ത്ഥിനെതിരെ രൂക്ഷ വിമർശവുമായി സംഘപരിവാർ അണികൾ രംഗത്ത് എത്തിയിട്ടുണ്ട്. പക്ഷെ അതിലും കൂടുതൽ ആളുകൾ സിദ്ധാർത്ഥിനെ പിന്തുണച്ചും രംഗത്ത് എത്തിയിട്ടുണ്ട്.
