റഷ്യ: സൗന്ദര്യത്തില്‍ അസൂയ പൂണ്ട് സ്വന്തം അനുജത്തിയെ കുത്തി കൊന്നു. 140 തവണ കത്തികൊണ്ട് കുത്തിയാണ് റഷ്യന്‍ മോഡലായ 17കാരിയെ സഹോദരി കൊലപ്പെടുത്തിയത്. സ്റ്റെഫിനാ ഡുബ്രോവിനാണ് മൂത്ത സഹോദരിയുടെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സുഹൃത്തിന്റെ മുറിയില്‍വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

തന്റെ സഹോദരിയുടെ ഭംഗിയുള്ള മുടിയും മേക്കപ്പും കണ്ട് അസൂയ സഹിക്ക വയ്യാതെയാണ് അനുജത്തിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ശരീരം നുറുക്കി കഷണങ്ങളാക്കിയ സഹോദരി മോഡലിന്റെ ചെവികള്‍ മുറിച്ചെടുക്കുകയും കണ്ണുകള്‍ കുത്തിയെടുക്കുകയും ചെയ്തു. അമിതമായ മദ്യാസക്തിയിലായിരുന്നു ചേച്ചി.