മോട്ടോര്‍ വാഹന വകുപ്പിന്‍റെ രാത്രി പരിശോധനയില്‍ പ്രതിഷേധം ; മലബാറില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ പണിമുടക്കി

  • Post category:news
  • Reading time:1 min read
You are currently viewing മോട്ടോര്‍ വാഹന വകുപ്പിന്‍റെ രാത്രി പരിശോധനയില്‍ പ്രതിഷേധം ; മലബാറില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ പണിമുടക്കി

കോഴിക്കോട്: സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഓപ്പറേഷന്‍ നൈറ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന രാത്രികാല പരിശോധനയില്‍ പ്രതിഷേധിച്ച് പണിമുടക്കുമായി മലബാറില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകള്‍.
അമ്പതോളം ബസുകളാണ് പരിശോധനയില്‍ പ്രതിഷേധിച്ച് ഇന്ന് പണിമുടക്കുന്നത്. ഇന്ന് നടത്തുന്നത് സൂചന പണിമുടക്കാണെന്ന് ബസുടമകള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യാത്രക്കാരെ വഴിയിലിറക്കി കല്ലട ട്രാവല്‍സിലെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് കര്‍ശന നടപടികളുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡ്’ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നത്.

കേരളത്തില്‍ നിന്നും അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലുംസ്‌ക്വാഡുകള്‍ പരിശോധന നടത്താന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 8281786096 എന്നതാണ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍.

0Shares