മൊബൈല്‍ വിളിക്കാരെ മര്യാദയ്ക്ക് നടത്തിക്കാന്‍ റോഡിനടിയില്‍ നിന്ന് ദീപങ്ങള്‍ തെളിയും.

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈല്‍ വിളിക്കാരെ മര്യാദയ്ക്ക് നടത്തിക്കാന്‍ റോഡിനടിയില്‍ നിന്ന് ദീപങ്ങള്‍ തെളിയും.

നെതര്‍ലാന്‍ഡ്: ഇനി റോഡിലും ചുവപ്പും പച്ചയും മഞ്ഞയും ദീപരേഖകള്‍ തെളിയും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനോട് അമിതാസക്തിയുള്ളവരെ ഉദ്ദേശിച്ച് തീര്‍ത്തും വിചിത്രമായ കരുതല്‍ നടപടിയാണ് നെതര്‍ലാന്റ്സിലെ ബോഡ്ഗ്രാവന്‍ നഗരാധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഫോണില്‍ നോക്കി റോഡിലൂടെ നടന്ന് അപകടം വിളിച്ചുവരുത്തുന്നത് തടയാനായി റോഡില്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ.

എച്ച്.ഐ.ജി ട്രാഫിക് സിസ്റ്റം എന്ന കമ്പനിയാണ് ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചത്. അതേസമയം റോഡ് മുറിച്ചുകടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുള്ള വിമര്‍ശനങ്ങളും ഇതിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

0Shares