ദുബായ്:കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആറാമത് പി.പി.എല്ലിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ട് വേദിയാകും. മാര്‍ച്ച് 17 നാണ് ദുബായിലെ പ്രവാസികളുടെ ഏറ്റവും മികച്ച ഫുട്ബാള്‍ മത്സരം അരങ്ങേറുക. മൊഗ്രാല്‍ പുത്തൂരിലെ എട്ടു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കും. അര്‍ബന്‍ എനര്‍ജി ഡ്രിങ്ക് ആയിരിക്കും മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയെന്ന് പി.പി.എല്‍ സി.ഇ.ഒ അഷ്‌റഫ് എ.എം അറിയിച്ചു.റഫീഖ് കെ.പി,മുസ്തഫ കോട്ടക്കുന്ന്,അഷ്‌റഫ് എ.എം,ജാഫര്‍ കടവത്ത്,ശിഹാബ് മൊഗര്‍,മുസ്തഫ ബള്ളൂര്‍,അസ്രീദ് കമ്പാര്‍,തൗസീഫ് മഹ്മൂദ് എന്നിവരാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

മൊഗ്രാല്‍ പുത്തൂരിലെ യുവ താരങ്ങള്‍ ഐക്കണ്‍ താരങ്ങളായി അണിനിരക്കുന്ന ടീമുകള്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളെ അതിഥി താരങ്ങളായി കൊണ്ടുവരും. ഫുട്‌ബോള്‍ മത്സരത്തിനൊപ്പം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി കലാ സാംസ്‌കാരിക പരിപാടികളും കുടുംബ സംഗമവും നടക്കും.
ദുബായിലെ മറുനാടന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായ കായികവിരുന്ന് ഒരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.