മൊഗ്രാല്‍പുത്തൂര്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടുന്ന സംസ്ഥാനത്തെ ആദ്യ കുടുംബ ആരോഗ്യ കേന്ദ്രം

  • Post category:news
  • Reading time:1 min read
You are currently viewing മൊഗ്രാല്‍പുത്തൂര്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടുന്ന സംസ്ഥാനത്തെ ആദ്യ കുടുംബ ആരോഗ്യ കേന്ദ്രം

കാസര്‍കോട്: ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി മൊഗ്രാല്‍പുത്തൂര്‍രിനെ പ്രഖ്യാപിച്ചു. ഈമാസം 10 ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും പ്രഖ്യാപനവും നടത്തും. ആരോഗ്യകേന്ദ്രത്തിലെ മികച്ച സേവനപ്രവര്‍ത്തനങ്ങളും ശുചിത്വവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും മുന്‍ നിര്‍ത്തിയാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റിന് പരിഗണിച്ചത്. ആറുമാസം മുമ്പ് ആരോഗ്യകേന്ദ്രം ഐ.എസ്.ഒ അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ വികനസത്തിന്റെ ഭാഗമായി അത്യാധുനീക സൗകര്യങ്ങളോടെ കാത്തിരിപ്പ് കേന്ദ്രം വിപുലീകരിച്ചിരുന്നു. സീറ്റുകള്‍, ടി.വി, കുടിവെള്ളം, വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങിയവ കാത്തിരിപ്പുകേന്ദ്രത്തിലുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക ടോയ്‌ലറ്റും സ്ഥാപിച്ചിട്ടുണ്ട്. അതില്‍ രാവിലെ ഒന്‍പതുമണിമുതല്‍ ഒ.പി സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. ഒന്നരലക്ഷത്തോളം രൂപചിലവിട്ട മുറ്റം ഇന്റര്‍ലോക്ക് പാകിയിട്ടുണ്ട്.
മികച്ച മൃഗഡോക്ടര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന തല പുരസക്കാരം മൊഗ്രാല്‍പുത്തുര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബബിതക്ക് പഞ്ചായത്ത് ദിനാഘോഷത്തില്‍ വച്ച് മന്ത്രി കെ.ടി ജലീല്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും സേവനവും പലപ്പോഴും ലഭിക്കാത്തതിനാല്‍ ഐ.എസ്.ഒ പദവി ലഭിക്കാറില്ല. എന്നാല്‍ മൊഗ്രാല്‍പുത്തൂരിലെ ആരോഗ്യകേന്ദ്രം ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടുന്നതോടെ ഏറെ ശ്രദ്ധിക്കപ്പെടാന്‍ പോവുകയാണ്.

0Shares