
വടകര: മൊകേരിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തി. ബംഗാളിയുമായി കിടപ്പറ പങ്കിടുന്ന ചതി കണ്ടെത്തിയതിനാണ് ഭര്‍ത്താവിനെ യുവതിയും യുവതിയുടെ മാതാവും ചേര്‍ന്ന് ക്രൂരമായി കൊന്നു തള്ളിയത്. വീടുപണിക്കു വന്ന ബംഗാളിയുമായി പ്രണയമാകുകയും പിന്നീട് അവിഹിത ബന്ധം പുലര്‍ത്തുകയും കാമുകനൊപ്പം ജീവിക്കാന്‍ സ്ത്രീ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയതു. മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. കൊല്ലപ്പെട്ട ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. സംഭവത്തിന് ശേഷം ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കേരളം വിട്ടിട്ടില്ലെന്ന് മനസിലായ പോലീസ് വലയിലാക്കാന്‍ കെണിയൊരുക്കുകയാണിരുന്നു. തുടര്‍ന്ന് ഗിരിജയെ കൊണ്ട് കാമുകനെ വിളിപ്പിച്ച് സ്ഥലം വിടാമെന്ന വ്യാജേന കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വരുത്തുകയായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുമ്പോള്‍ പിന്തുടര്‍ന്ന സി.ഐ ടി.സജീവനും സംഘവും പിടികൂടുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തിയത്.

പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടില്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായി പ്രണയം തുടങ്ങി. പിന്നീട് അവിഹിത ബന്ധവും തുടങ്ങി. സംശയം തോന്നിയ ശ്രീധരന്‍ സംഭവം നേരിട്ട് പിടികൂടുകയായിരുന്നു. അവിഹിത വേഴ്ച ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു യുവതിക്ക്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കരിക്കുന്നതിന് മുമ്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ശ്രീധരന്റെ മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍, ഡി.വൈ.എസ്.പി രാജു, സി.ഐ ടി.സജീവന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ.വിജയകുമാര്‍, ഫോറന്‍സിക് വിദഗ്ദ ഡോ.സുധിലേഖ പോസ്റ്റ് മോര്‍ട്ടം നടത്തി. പ്രതികളെ ശനിയാഴ്ച നാദാപുരം ഒന്നാം ക്ലാസ് മജിസ്റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കി.
