മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

വാടാനാപ്പള്ളി: മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ അഷറഫ് മുഹമ്മദലി അധ്യക്ഷനായി. അനീഷ് ജി മേനോന്‍ ( സിനി ആര്‍ടിസ്റ്റ്), ബേബി മീനാക്ഷി( സിനി ആര്‍ടിസ്റ്റ്), തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാന്ത്വന സ്പര്‍ശമാണു നാടിനാവശ്യം എന്ന സന്ദേശവുമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വേറിട്ട കര്‍മപദ്ധതികളുടെ ഭാഗമായാണ് മേമന്‍സ് ക്ലബ് സ്നേഹഭവനങ്ങള്‍ പണിതത്. ആണ്‍തുണയില്ലാത്ത കുടുംബം നോക്കുന്ന നിര്‍ധന കുടുംബങ്ങളിലെ തിരഞ്ഞെടുത്ത രണ്ടു സ്ത്രീകള്‍ക്കാണു രണ്ടു വീടുകള്‍ നല്‍കിയത്.

0Shares