മേപ്പാടിയിലുണ്ടായത് വലിയ ദുരന്തം; നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിൽ; പളളിയും അമ്പലവും ഉള്‍പ്പെടെ ഒഴുകിപ്പോയി

  • Post category:news
  • Reading time:1 min read
You are currently viewing മേപ്പാടിയിലുണ്ടായത് വലിയ ദുരന്തം; നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിൽ; പളളിയും അമ്പലവും ഉള്‍പ്പെടെ ഒഴുകിപ്പോയി

കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടൽ. ചൂരല്‍മലയിലെ പൂത്തമലയിലാണ് അപകടമുണ്ടായിരിക്കുന്നത്. വൈകിട്ടോടെയാണ് സംഭവം. അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് പോകാൻ പോലും സാധിച്ചിട്ടില്ല. നിരവധി ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും മുസ്ലിം പള്ളിയും അമ്പലവും തകർന്നിട്ടുണ്ടെന്നാണ് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ജില്ലാ ഭരണകൂടം സന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന ആളുകൾ നിലവിളിക്കുന്നതായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട നാട്ടുകാർ ദൃശ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഈ ഭാഗങ്ങളിൽ മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങിയിട്ട്. അതിനാൽ തന്നെ നാട്ടുകാരിൽ പലരുടെയും മൊബൈൽ ഫോണുകൾ ഓഫായികിടക്കുകയാണ്. നാട്ടുകാരിൽ ചിലർ മൊബൈലിൽ പകർത്തിയ ചിത്രങ്ങളല്ലാതെ മറ്റൊന്നും ഇപ്പോൾ പുറം ലോകം അറിഞ്ഞിട്ടില്ല എന്നാണ് വിവരം.

അതേസമയം ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി എം.എല്‍.എ സി.കെ ശശീന്ദ്രന്‍ അറിയിച്ചു. കെട്ടിടങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളും മണ്ണിനടിയിലായതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. തെയില എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ഒറ്റപ്പെട്ട മലയോര പ്രദേശമാണിത്. ഒറ്റപ്പെട്ട് പോയ പ്രദേശത്ത് നിന്നും സഹായം അഭ്യര്‍ത്ഥിച്ചുളള വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ഈ പ്രദേശത്ത് പളളിയും അമ്പലവും കടകളും വീടുകളും ഉണ്ടായിരുന്ന സ്ഥലമായിരുന്നുവെന്നാണ് വിവരം.വിഡിയോയില്‍ ഇവ ഒലിച്ചുപോയതായി പറയുന്ന ശബ്ദവും കേള്‍ക്കാം. ദൃശ്യങ്ങളില്‍ ഒരു പുഴ പോലെയാണ് കാണുന്നത്. 50 പേരെയെങ്കിലും കാണാതായെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. രണ്ടായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ അധികൃതര്‍ സംഭവസ്ഥലത്തെ സ്ഥിതി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

0Shares