മേനകഗാന്ധിക്ക് തെരുവ് നായകളെ സമ്മാനമായി നൽകുമെന്ന് ഗായകന്‍ തൃശ്ശൂര്‍ നസീര്‍.

  • Post category:news
  • Reading time:1 min read
You are currently viewing മേനകഗാന്ധിക്ക് തെരുവ് നായകളെ സമ്മാനമായി നൽകുമെന്ന് ഗായകന്‍  തൃശ്ശൂര്‍ നസീര്‍.

കോഴിക്കോട്: ഗായകനായ തൃശ്ശൂര്‍ നസീര്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. തെരുവ് നായകളെ കൊല്ലുന്ന നിയമത്തോടാണ് തൃശ്ശൂര്‍ നസീറിന്റെ ഈ വേറിട്ട പ്രതിഷേധ പോരാട്ടം. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച്‌ 300 പാട്ടുകള്‍ തുടര്‍ച്ചയായി പാടി പ്രതിഷേധിക്കുമെന്നും പിന്നെ മേനക ഗാന്ധിയെ കാണുവാനുള്ള ഉദ്ദേശത്തോടുകൂടി രാജ്യ തലസ്ഥാനത്തേക്ക് 50 നായകളെ ലോറിയിൽ  കയറ്റി കൊണ്ടുപ്പോകുമെന്നും, മേനക ഗാന്ധിക്ക് സമ്മാനമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍  വച്ച്‌  105 മണിക്കൂര്‍ ഇതിനെതിരെ പാടി പ്രതിഷേധിക്കുമെന്നും കോഴിക്കാട് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നസീര്‍ പറഞ്ഞു.

naseer-kozikkod

stray_dogs

stray-dogs-1

1

0Shares