മേക്കപ്പ് സിംപിള്‍ ആണെങ്കിലും ലുക്ക് അപാരം; അനുപമ പരമേശ്വരന്‍റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

  • Post category:news
  • Reading time:1 min read
You are currently viewing മേക്കപ്പ് സിംപിള്‍ ആണെങ്കിലും ലുക്ക് അപാരം; അനുപമ പരമേശ്വരന്‍റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മേരിയായെത്തി തെലുങ്കിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരൻ തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്.ഇപ്പോൾ താരത്തിന്‍റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചിത്രത്തിലെ അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ചര്‍ച്ചാ വിഷയം.രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്‍റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം.

ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.

0Shares