മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാളെ; എഴുതുന്നവര്‍ അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാളെ; എഴുതുന്നവര്‍ അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) നാളെ നടക്കും. രാജ്യത്താകമാനമായി 15.19 ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് പരീക്ഷ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതൻ തയ്യാറെടുക്കുന്നത്.

ദേശീയ പരീക്ഷാ ഏജൻസിയുടെ വെബ്‌സൈ​റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്ക​റ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്ക​റ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം. ഒന്നരയ്ക്ക് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം

ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെ​റ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്‍റെ പരീക്ഷയിൽ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണ് ഉണ്ടാവുക. ജൂൺ 5ന് ഫലം പ്രസിദ്ധീകരിക്കും.

 

0Shares