മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിനനിവാര്യം: എന്‍.എ അബൂബക്കര്‍ ഹാജി

  • Post category:local news
  • Reading time:1 min read
You are currently viewing മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിനനിവാര്യം: എന്‍.എ അബൂബക്കര്‍ ഹാജി

കാസര്‍കോട്: അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന നവ നൂറ്റാണ്ടില്‍ കലാലയങ്ങള്‍ അധഃപതനത്തിന്റെ കുഴികള്‍ തോണ്ടുകയാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂവെന്നും നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അഭിപ്രായപ്പെട്ടു. കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന ‘സ്‌നേഹ വീട്’അദ്ധ്യാപക രക്ഷകര്‍തൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസ മാനേജര്‍ എ.എം മഹമൂദ് ഹാജി പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുല്‍ ഖാദര്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ പ്ലസ്ടു ക്ലാസില്‍ ജില്ലാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് അസ് ലഹയ്ക്കുള്ള ഉപഹാരം ജമാഅത്ത് സെക്രട്ടറി ബഷീര്‍ ഹാജിയും ഏഴാം തരത്തിലെ റെയ്ഞ്ച് റാങ്ക് ജേതാവ് ഖദീജത്ത് ശബീഅ യ്ക്ക് ജമാഅത്ത് വൈസ് പ്രസിഡണ്ട് ശുക്രിയ അബൂബക്കര്‍ ഹാജിയും ഉപഹാരം സമ്മാനിച്ചു. മദ്റസയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പി.എം.എ പ്രസിഡണ്ട് ത്വാഹിര്‍ ഹകീം, ഹംസ മൗലവി, മുഖ്താര്‍ നഈമി, മുഹമ്മദ് ഫലാഹി, അജ്മല്‍ ഹുദവി, സിദ്ധീഖ് മൗലവി, സയ്യിദ് ത്വാഹ മൗലവി, അബ്ദുല്‍ ഖാദര്‍ ഹനീഫി, അബ്ദുല്ല മൗലവി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി,പി.എം. എ ഭാരവാഹികളായ ഷാഫി.എ, ശംസുദ്ധീന്‍ നുള്ളിപ്പാടി, ഹമീദ്, അന്‍വര്‍, ഷിഹാബ്, റസാഖ്,അബ്ദുല്‍ ഖാദര്‍ മൗലവി, സിദ്ധീഖ് മൗലവി, അസ്ലം മൗലവി, ജബ്ബാര്‍ മാസ്റ്റര്‍, അജ്മല്‍ ഫര്‍ഹാന്‍, അബ്ദുല്‍ റൗഫ് മൗലവി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജാഫര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വദ്ര്‍ മുഅല്ലിം ഉമറുല്‍ ഫാറൂഖ് ദാരിമി സ്വാഗതവും റസ്സാഖ് മൗലവി നന്ദിയും പറഞ്ഞു.

 

0Shares