ഇടുക്കി : മുന്നാറിൽ കയ്യേറ്റവും കയ്യേറ്റ ഒഴിപ്പിക്കൽ നടപടിയും നടക്കുന്നതിനിടെ സി.പി.എമ്മിൽ നിന്ന് രാജിയും ഉണ്ടായിരിക്കുന്നു. ഇടക്കാലത്തു സി.പി.എമ്മിൽ ചേർന്ന പെമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായ ഗോമതി അഗസ്റ്റീനാണ് പാർട്ടി വിട്ടത്. സിപിഎമ്മിന്റെ തൊഴിലാളി വിരുദ്ധ നിലപാടിലും കൈയ്യേറ്റക്കാരെയും, റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി. ഒരു സംഘടിത അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടംതൊഴിലാളികള്‍ക്കായ് കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണയും എനിക്കുണ്ടായിരുന്നു.

‘തോട്ടംതൊഴിലാളികളുടെ കൂലി, ബോണസ്, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പിന്മേലുംമാണ് ഞാൻ സി.പി.എമ്മിൽ ചേർന്നത്. എന്നാൽ ഇതൊക്കെ ലങ്കിക്കുകയാണുണ്ടായത്, മാത്രമല്ല ചെറുകിട-വന്‍കിട കയ്യേറ്റക്കാരെയും തോട്ടം മാനേജ്‌മെന്റിനെയും ഏത് സാഹചര്യത്തിലും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും എനിക്ക് കുറച്ച് കാലംകൊണ്ടുതന്നെ ബോധ്യപ്പെട്ടു. തോട്ടംതൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്നങ്ങളോ അവരുടെ അജണ്ടയിലേ ഇല്ലായിരുന്നു. തൊഴിലാളി പ്രശ്നം മുന്‍നിര്‍ത്തി ഒരു ചെറു പ്രക്ഷോഭം പോലും നടത്തുവാന്‍ ഈ കാലയളവില്‍ അവര്‍ക്കായില്ല. അത് കൊണ്ട്തന്നെ ഞാൻ ഇനി ഈ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും തിരികെ തന്റെ സംഘടനയായ പെമ്പിളൈ ഒരുമൈയിലേക്ക് തന്നെ മടങ്ങുകയാണെന്നും ഗോമതി പറഞ്ഞു.