മൂന്നാര്‍കൈയ്യേറ്റം: നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാര്‍കൈയ്യേറ്റം: നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കളക്ടര്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധമായിരുന്നില്ല. 144 പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനും സബ് ജില്ലാ മജിസ്ട്രേറ്റിനും അധികാരമുണ്ട്. രണ്ട് മാസം വരെ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.

എന്നാല്‍, അതിന് ആഭ്യന്തരവകുപ്പുമായും സര്‍ക്കാറുമായും കൂടിയാലോചിക്കേണ്ട കീഴ്വഴക്കം സബ്കളക്ടര്‍ പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി ചൂണ്ടികാണിക്കുന്നത്. വീഴ്ച വരുത്തിയത് സബ് കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

0Shares