ചെമ്മനാട്: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആധാരമാക്കി ഒരുക്കിയ നാടകത്തിലെ അഭിനയത്തിലൂടെ കെ ഗ്രീഷ്മ മികച്ച നാടക നടിയായി. മൂക്കന്റെ മാതാവിനെയാണ് ഗ്രീഷ്മ അഭിനയത്തിലൂടെ അനശ്വരമാക്കിയത്. കാഞ്ഞങ്ങാട് മേലാങ്കോട് എ.സി കണ്ണന്‍ നായര്‍ സ്മാരക ജി.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയാണ് ഈ നടി. ഹൊസ്ദുര്‍ഗ് സബ് ജില്ലാ കലോല്‍വത്തിലെ മികച്ച നടിയായിരുന്നു.
നിരവധി നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച നടിയാകുന്നത്. കലോല്‍സവത്തില്‍ നാടകത്തിന് മൂന്നാം സ്ഥാനമാണ് നേടിയത്. മൂക്കോളം വലിപ്പമില്ലാത്തലോകം എന്ന നാടകത്തിന്റെ സംവിധായകന്‍ പ്രശോഭ് ബാലനാണ്. ഹോട്ടലുടമയായ കൃഷ്ണന്‍ ശ്രീജ ദമ്പതികളുടെ മകളാണ് ഈ 13 കാരി.
