മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ന്‍ ആ​സാ​ദു​ദ്ദീ​നും സാ​നി​യ മി​ര്‍​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ര്‍​സ​യും വി​വാ​ഹി​ത​രാ​കു​ന്നു

  • Post category:news
  • Reading time:1 min read
You are currently viewing മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ന്‍ ആ​സാ​ദു​ദ്ദീ​നും സാ​നി​യ മി​ര്‍​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ര്‍​സ​യും വി​വാ​ഹി​ത​രാ​കു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ന്‍ ആ​സാ​ദു​ദ്ദീ​നും ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ര്‍​സ​യും വി​വാ​ഹി​ത​രാ​കു​ന്നു. സാ​നി​യ മി​ര്‍​സ ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ആ​സാ​ദി​നും അ​ന​തി​നും ഒ​പ്പ​മു​ള്ള ‌ചി​ത്രം ‘കു​ടും​ബം’ എ​ന്ന തല​വാ​ച​ക​ത്തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സാ​നി​യ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല. സ്റ്റൈ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നം മി​ര്‍​സ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്.

2016ല്‍ ​അ​ക്ബ​ര്‍ റ​ഷീ​ദ് എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ര​ണ്ടുവ ര്‍​ഷ​ത്തി​നു ശേ​ഷം ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ പി​രി​യു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് ആ​ദ്യ ഭാ​ര്യ നൗ​റീ​നി​ലു​ള്ള മൂ​ത്ത മ​ക​നാ​ണ് ആ​സാ​ദു​ദ്ദീന്‍. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്‍റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

0Shares